രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതില്‍ ആഹ്ലാദം പങ്കിട്ട് ‘ഇന്ത്യ’ സഖ്യം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതില്‍ ആഹ്ലാദം പങ്കിട്ട് പ്രതിപക്ഷ സംഖ്യമായ ‘ഇന്ത്യ’. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുള്ള അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ആഹ്ലാദം പങ്കിട്ടത്. സന്തോഷത്തിന്റെ ഭാഗമായി ലഡു വിതരണം ചെയ്തു.

മോദി പരാമര്‍ശത്തില്‍ കോടതി വിധിച്ച തടവുശിക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തു വന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ തീരുമാനം വൈകുന്നതില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മണിപ്പൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യ സംഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭ ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാഹുലിന് അംഗത്വം പുനഃസ്ഥാപിച്ച് കിട്ടുന്നത്.

Top