India all prepared to host FIFA Under 17 World Cup 2017

മുബൈ: ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളിന്റെ മുന്നോരുക്കങ്ങളില്‍ സന്തുഷ്ടവാനാണെന്നു ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി. ഐഎസ്എലിനോടനുബന്ധിച്ചു നിര്‍ത്തിവച്ചിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു.

ഇക്കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സ്റ്റേഡിയങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും സെപ്പി അറിയിച്ചു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍-17 ലോകകപ്പ് ഒക്ടോബര്‍ ആറ് മുതല്‍ 28 വരെയാണ്.

കൊച്ചി,, നവി മുംബൈ, ഗോവ, ന്യൂഡല്‍ഹി, ഗോഹട്ടി, കോല്‍ക്കത്ത എന്നീ വേദികളിലാണ് മത്സരം.

Top