ലിബർട്ടി എയർ 2 പ്രോ ടിഡബ്ല്യുഎസ് ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ച്‌ സൗണ്ട്കോർ

ങ്കർ സബ് ബ്രാൻഡായ സൗണ്ട്കോർ പുതുയ ഫ്രണ്ട്ലൈൻ ട്രൂ വയർലെസ് ഇയർഫോണുകളായ ലിബർട്ടി എയർ 2 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. ആക്റ്റീവ് നോയ്‌സ്-ക്യാൻസലിങ് (ANC), പ്യുർ‌നോട്ട് ഡ്രൈവർ ടെക്നോളജി എന്നിവ പോലുള്ള പ്രീമിയം സവിശേഷതകളുമായാണ് ഈ പുതിയ ടി‌ഡബ്ല്യുഎസ് വിപണിയിൽ വരുന്നത്.

സൗണ്ട്കോർ ലിബർട്ടി എയർ 2 പ്രോയ്ക്ക് ഇന്ത്യയിൽ വില 9,999 രൂപയാണ് വില വരുന്നത്. ഇതിന് 18 മാസത്തെ വാറണ്ടിയാണ് ഈ ബ്രാൻഡ് നൽകുന്നത്. ഈ ഹാൻഡ്‌സെറ്റ് നിലവിൽ ഫ്ലിപ്കാർട്ട് വഴി നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഉടൻ തന്നെ രാജ്യമെമ്പാടുമുള്ള മറ്റുള്ള റീട്ടെയിൽ പ്ലാറ്റ്ഫോമുകൾ വഴി ലഭ്യമാക്കും. ഫീനിക്സ് ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്, സഫയർ ബ്ലൂ, ക്രിസ്റ്റൽ പിങ്ക് എന്നീ നാല് നിറങ്ങളിലാണ് സൗണ്ട്കോർ ലിബർട്ടി എയർ 2 പ്രോ അവതരിപ്പിച്ചത്.

Top