ഇന്ത്യന്‍ വ്യോമാപാതയില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം പിന്‍വലിച്ചു

Airline travel

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വ്യോമാപാതയില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം പിന്‍വലിച്ചു. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ വ്യോമസേന ഇക്കാര്യം അറിയിച്ചത്. യാത്രക്കാര്‍ നേരിടുന്ന ദുരിതവും നഷ്ടവും കണക്കിലെടുത്താണ് നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി.

മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 27 നുണ്ടായ ബാലാകോട്ട് ആക്രമണത്തിന് ശേഷമാണ് എല്ലാ വ്യോമപാതകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

Top