ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് ചോര്‍ച്ച ; വിജയം ലക്ഷ്യമിട്ട് ഇന്ത്യ

india against south africa

ജൊഹാനാസ്ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക. ആറ്‌ വിക്കറ്റ് നഷ്ടത്തില്‍ 54 ഓവറില്‍ 143 റണ്‍സ് നേടി മത്സരം തുടരുകയാണ് ദക്ഷിണാഫ്രിക്ക. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കന്‍ നിരയെ തകര്‍ത്തത്.

43 റണ്‍സെടുത്ത് ഹാഷിം അംലയും വെര്‍ണന്‍ ഫിലാന്‍ഡറുമാണ്‌ ക്രീസിലുള്ളത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 187 റണ്‍സിന് പുറത്തായി. എങ്കിലും ഇപ്പോഴും ഇന്ത്യന്‍ സ്‌കോറിനേക്കാള്‍ 79 റണ്‍സ് പിന്നിലാണ് ആതിഥേയര്‍.

ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറു റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അധികം വൈകാതെ രണ്ടാമത്തെ ഓപ്പണര്‍ ഡീന്‍ എല്‍ഗാറിനെ നഷ്ടമായി. 84 പന്തില്‍ ആറു ബൗണ്ടറികളോടെ 30 റണ്‍സായിരുന്നു റബാഡയുടെ സമ്പാദിച്ചിരുന്നത്.

റബാഡ മടങ്ങിയതിനു പിന്നാലെ പിടിമുറുക്കിയ ഇന്ത്യ ഡിവില്ലിയേഴ്‌സ്, ഡുപ്ലേസി എന്നിവരെ കാര്യമായ ചെറുത്തുനില്‍പ്പിന് അനുവദിക്കാതെ പുറത്താക്കി. 19 പന്തില്‍ അഞ്ചു റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ ഭുവനേശ്വറും 19 പന്തില്‍ എട്ടു റണ്‍സെടുത്ത ഡുപ്ലേസിയെയും ക്വിന്റൺ ഡികോക്കിനെയും ബുംമ്രയും പുറത്താക്കുകയായിരുന്നു.

Top