ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

മൊഹാലി: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകീട്ട് ഏഴ് മണിക്ക് മൊഹാലിയിലാണ് ആദ്യ മത്സരം നടക്കുക. വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോഹ്ലി ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. കോഹ്ലിക്ക് പകരം ആരാകും മൂന്നാം നമ്പറിലെത്തുക എന്ന ആകാംഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

നാലാം നമ്പറില്‍ തിലക് വര്‍മയ്ക്കാണ് സാധ്യത കൂടുതല്‍. അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്താന്‍ കഴിയുന്ന റിങ്കു സിംഗ് ആറാമനായി ക്രീസിലേക്ക് എത്തിയേക്കും. സഞ്ജു ഉള്ളതിനാല്‍ ജിതേഷ് ശര്‍മ്മയ്ക്ക് അവസരം ലഭിച്ചേക്കില്ല. ഓള്‍ റൗണ്ട് മികവുള്ള അക്‌സര്‍ പട്ടേലാകും ഏഴാമന്‍. ബൗളിംഗ് വിഭാഗത്തില്‍ രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ അന്തിമ ടീമിലെത്തിയേക്കും.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം യശസ്വി ജയ്സ്വാള്‍ ഓപ്പണറാകും. ഇക്കാര്യം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ എത്താനാണ് സാധ്യത. ഗില്‍ കളിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ പരിഗണിച്ചേക്കും. മൂന്നാം നമ്പറില്‍ ഗില്‍ ആണ് കളിക്കുന്നതെങ്കില്‍ സഞ്ജുവിന് അഞ്ചാം നമ്പറാണ് സാധ്യത.

Top