ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര ജനുവരിയില്‍

ന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര ജനുവരിയില്‍. 2024 ജനുവരി 11 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്നതാണ് ടി20 പരമ്പര. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇന്ന് പരമ്പര ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ആദ്യ കളി മൊഹാലിയിലും, രണ്ട്, മൂന്ന് മത്സരങ്ങള്‍ യഥാക്രമം ഇന്‍ഡോറിലും ബെംഗളൂരുവിലും നടക്കും. ഇരുടീമുകളും ഇതുവരെ അഞ്ച് ടി20 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. എല്ലാത്തിലും ഇന്ത്യ വിജയിച്ചു.ഇതാദ്യമായാണ് വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനും, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കും ഇടയിലാണ് അഫ്ഗാന്‍ പരമ്പര. ജനുവരി 11, 14, 17 തീയതികളിലാണ് മത്സരങ്ങള്‍.

 

Top