തുടക്കത്തില്‍ തന്നെ അഫ്ഗാനിസ്ഥാനെ പൂട്ടി ഇന്ത്യ; സെഞ്ച്വറി കരുത്തില്‍ ശിഖര്‍ ധവാന്‍

shikhar

ദ്യ മത്സരത്തില്‍ തന്നെ അഫ്ഗാനിസ്ഥാനെ പൂട്ടി ഇന്ത്യ. ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ഏട് കുറിക്കുന്ന അഫ്ഗാനിസ്ഥാന് അത്ര സുഖകരമായിരുന്നില്ല തുടക്കം. ചരിത്ര ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാകാതെ തന്നെ മുന്നേറുകയാണ്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ച്വറി പ്രകടനാണ് ഇന്ത്യയ്ക്ക് നേരത്തെ തന്നെ മേല്‍ക്കൈ നേടി കൊടുത്തത്. ഇന്ത്യ 158 റണ്‍സ് എടുത്തിട്ടുണ്ട്.

96 പന്തില്‍ 19 ഫോറും മൂന്ന് സിക്‌സും പറത്തി ധവാന്‍ സെഞ്ചുറി കുറിച്ചാണ് പവലിയനിലേക്ക് മടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ലഞ്ച് ബ്രേക്കിന് മുന്‍പ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ധവാന്‍ തന്റെ പേരിലാക്കി.

ധവാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ മുരളി വിജയ് 41 റണ്‍സുമായി അര്‍ധസെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. നേരത്തെ പരുക്ക് മൂലം പ്രാക്ടീസില്‍ നിന്നും വിട്ടു നിന്ന ശേഷമാണ് ധവാന്റെ പ്രകടനം എന്നതും ശ്രദ്ധേയമാണ്.

ടോസ് നേടിയ അജിന്‍ക്യാ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കോഹ്‌ലിയുടെ അഭാവത്തില്‍ രഹാനെ നയിക്കുന്ന ടീമിനെതിരെ മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, സഹിര്‍ ഖാന്‍, ഹംസ കൊടക് എന്നീ സ്പിന്നര്‍മാരെ ഇറക്കിയാണ് അഫ്ഗാന്‍ തങ്ങളുടെ ആദ്യ ടെസ്റ്റിനിറങ്ങിയത്.

Top