ബഹ്‌റൈനോടുള്ള പരാജയത്തിന് പിന്നാലെ രാജി കത്ത് സമര്‍പ്പിച്ച് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍

ഷാര്‍ജ: എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ബഹ്‌റൈനോട് പരാജയപ്പെട്ടതിന് പിന്നാലെ പരിശീലകന്‍ രാജി വച്ചു. ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനാണ് ഏഷ്യ കപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തോടെ രാജി കത്ത് സമര്‍പ്പിച്ചത്.

മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോറ്റത്. ഇതിന് പിന്നാലെയായിരുന്നു സ്റ്റീഫന്റെ രാജി. 2015ല്‍ സ്ഥാനമൊഴിഞ്ഞ വിം കോവര്‍മാന്‍സിനു പകരക്കാരനായാണ് ഇംഗ്ലീഷുകാരനായ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തെത്തുന്നത്. 2002, 2005 കാലയളവിലും അദ്ദേഹം ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നു.

Top