അഫ്ഗാനെതിരായ മോശം പ്രകടനം; ധോണിയെ പിന്തുണച്ച് ഗാംഗുലി

ഴിഞ്ഞ ദിവസം നടന്ന അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ധോണിയുടെ പ്രകടനത്തെ കുറിച്ച് കനത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. നിരവധി ട്രോളുകളാണ് ധോണിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ ധോണിയെ പിന്തുണച്ച് രംഗത്ത് വന്നിിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി. ഒരു മോശം പ്രകടത്തിന്റെ പേരില്‍ ധോനിയെ ക്രൂശിക്കരുതെന്നാണ് ഗാംഗുലി പറഞ്ഞത്. അന്ന് 37-കാരനായ ധോണി 52 പന്തുകളില്‍ നിന്നും മൂന്നു ബൗണ്ടറികള്‍ ഉള്‍പ്പെടെ 28 റണ്‍സ് ആണ് നേടിയത്.

കോഹ്ലി പുറത്തായപ്പോള്‍ ക്രീസില്‍ എത്തിയ ധോണി 57-റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് കേദാര്‍ ജാധവുമൊത്ത് 14 ഓവറില്‍ ആണ് പടുത്തുയര്‍ത്തിയത്. ധോണിയുടെ മെല്ലെപ്പോക്കിന്റെ പേരില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള പ്രമുഖരില്‍ നിന്നും ആരാധകരില്‍ നിന്നും താരം ഏറെ പഴികള്‍ നേരിട്ടിരുന്നു. ലോകകപ്പ് കഴിഞ്ഞിട്ടില്ലെന്നും ധോണി ഈ ലോകകപ്പില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Top