ന്യൂസീലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ എ ടീമിന് ജയം; സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചില്ല

ലിങ്കണ്‍: ന്യൂസീലന്‍ഡ് പര്യടനത്തിലെ ആദ്യ പരിശീലന മത്സരത്തില്‍ ഇന്ത്യ എ ടീമിന് ജയം. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇലവനെ 92 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.

മലയാളി താരം സഞ്ജു വി. സാംസന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. സഞ്ജു നാല് റണ്‍സില്‍ നില്‍ക്കേ റണ്ണൗട്ടാവുകയും ചെയ്തു. സ്‌കോര്‍ നില നോക്കുകയാണെങ്കില്‍ ഇന്ത്യ എ 50 ഓവറില്‍ എട്ടിന് 279; ന്യൂസീലന്‍ഡ് ഇലവന്‍ 41.1 ഓവറില്‍ 187ന് പുറത്ത്.

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഋതുരാജ് ഗെയ്ക്കവാദ് (93), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (50), സൂര്യകുമാര്‍ യാദവ് (50) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി കൊടുത്തു. അവസാന ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയാണ് (31 പന്തില്‍ 41) ഇന്ത്യന്‍ ടീമിന്റെ സ്‌കോറുയര്‍ത്തിയത്.

Top