ഇന്ത്യ എയ്ക്ക് ജയം; മികച്ച പ്രകടനം കാഴ്ചവെച്ച് മലയാളി താരം സഞ്ജു സാംസണ്‍

ലിങ്കണ്‍: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് ജയം. അഞ്ച് വിക്കറ്റിലാണ് ഇന്ത്യ കിവീസിനെ പുറത്താക്കിയത്. ഇന്ത്യ 48.3 ഓവറില്‍ 230 റണ്‍സെടുത്താണ് കിവീസിനെ പുറത്താക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്നും ഖലീല്‍ അഹമ്മദ്, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ നേടി. കിവീസിന്റെ ടോപ്പ് സ്‌കോറര്‍ 49 റണ്‍സ് നേടിയ റച്ചിന്‍ രവീന്ദ്രയാണ്.

പൃഥ്വി ഷാ (48), സഞ്ജു സാംസണ്‍ (39), സൂര്യകുമാര്‍ യാദവ് (35), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (30), മായങ്ക് അഗര്‍വാള്‍ (29) എന്നിവര്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 21 പന്തില്‍ മൂന്ന് ഫോറും രണ്ടു സിക്‌സും സഞ്ജു നേടി.

Top