ഇന്ത്യ എയ്ക്കെതിരെ ന്യൂസീലന്‍ഡ് എ ടീമിന് മികച്ച തുടക്കം

ലിങ്കണ്‍: ഇന്ത്യ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ന്യൂസീലന്‍ഡ് എ ടീം മികച്ച നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസീലന്‍ഡ് എ അഞ്ച് വിക്കറ്റിന് 276 റണ്‍സെടുത്തിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍ ഡെയ്ന്‍ ക്ലീവറും(46), ഡാരില്‍ മിച്ചലുമാണ്(36) ക്രീസില്‍. അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ ഫിലിപ്പാണ് ആദ്യദിനത്തില്‍ ആതിഥേയരുടെ ടോപ് സ്‌കോറര്‍. സെയ്ഫെര്‍ട്ട് 30 റണ്‍സെടുത്ത് പുറത്തായി. 115 പന്തില്‍ 46 റണ്‍സോടെ ക്ലീവറും 97 പന്തില്‍ 36 റണ്‍സോടെ മിച്ചലും ക്രീസിലുണ്ട്.

ഇന്ത്യക്കായി മുഹമ്മദ് സിറാജും ആവേശ് ഖാനും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ഷഹബാസ് നദീം ഒരു വിക്കറ്റെടുത്തു.

Top