ഇന്ത്യയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക് സ്ഥാപനമായ വോക്ക്ഹാര്‍ട്ട് ദുബായിലേക്ക്

banned-medicines

ദുബായ്:ഇന്ത്യയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക് സ്ഥാപനമായ വോക്ക്ഹാര്‍ട്ട് ദുബായില്‍ വലിയ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി കമ്പനി ജെബെല്‍ അലി ഫ്രീസോണില്‍ ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുന്നു. 40 മില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് കമ്പനി ജെബെല്‍ അലി ഫ്രീസോണില്‍ തുടങ്ങുന്നത്. ആഗോള വിപണികളെ ലക്ഷ്യമിട്ടുള്ള മരുന്നുകളാണ് നിര്‍മ്മിക്കുന്നത്.

മരുന്ന് നിര്‍മാണത്തില്‍ സുപ്രധാനമായ പദ്ധതികളാണ് ആലോചിക്കുന്നതെന്ന് വോക്ക്ഹാര്‍ട്ടിന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ ഹബീല്‍ ഖൊരകി വാല പറഞ്ഞു. ആന്റീമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഡ്രഗ്‌സിലായിരിക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 100,00 സ്‌ക്വയര്‍ മീറ്ററിലാണ് ജെബെല്‍ അലി ഫ്രീസോണിലെ ഉല്‍പ്പാദന സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഓട്ടോമേറ്റഡ് മാനുഫാക്ച്ചറിംഗ് സംവിധാനങ്ങളാണ് ഇവിടെയുള്ളത്.

മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വോക്ക്ഹാര്‍ട്ടിന് യുകെ, അയര്‍ലന്‍ഡ്, ഫ്രാന്‍സ് , യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ ഉല്‍പ്പാദന സൗകര്യങ്ങളുണ്ട്. 2019 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ 12. 4 ബില്യണ്‍ എ ഇ ഡി അധികമൂല്യം കൈവരിക്കാന്‍ ഫാര്‍മ മേഖലയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്.

Top