റിപ്പബ്ലിക് ദിനാഘോഷം; മുസ്ലിം പള്ളികളില്‍ പതാക ഉയര്‍ത്തി, കത്തോലിക്കാ സഭ ഇടയലേഖനം വായിച്ചു

ഡല്‍ഹി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു.

എറണാകുളം കളക്ട്രേറ്റ് മൈതാനത്ത് മന്ത്രി എ.സി മൊയ്തീന്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുത്തു. കട്ടപ്പനയില്‍ മന്ത്രി എംഎം മണിയും കോഴിക്കോട് ബീച്ചില്‍ മന്ത്രി ടിപി രാമകൃഷ്ണനും മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ മന്ത്രി കെടി ജലീലും ദേശീയ പതാക ഉയര്‍ത്തി.

കൊല്ലത്ത് മന്ത്രി ജെ മേഴ്‌സികുട്ടി അമ്മ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പാലക്കാട് മന്ത്രി ബാലനും കോട്ടയത്ത് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ദേശീയ പതാക ഉയര്‍ത്തി.

അതേസമയം, മുസ്ലിം പള്ളികളില്‍ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ച് ദേശീയ പതാക ഉയര്‍ത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. വഖഫ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് പതാക ഉയര്‍ത്തിയത്. ലത്തീന്‍ കത്തോലിക്കാ സഭയുടെ പള്ളികളില്‍ ഇടയലേഖനം വായിച്ചു.

തിരുവനന്തപുരം പാളയം പള്ളിയില്‍ ലത്തീന്‍ കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം ഭരണഘടന വായിച്ചു. വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ സെന്റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രലില്‍ ഭരണഘടനാ സംരക്ഷണ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Top