സൂചികകൾ ഉയർന്നു; വ്യാപാരം തിരിച്ചുപിടിച്ച് ഓഹരി വിപണി

മുംബൈ: ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്നു. സെൻസെക്‌സ് 10.92 പോയിന്റ് അഥവാ 0.02 ശതമാനം ഉയർന്ന് 58,863.99ലും നിഫ്റ്റി 7.90 പോയിന്റ് അഥവാ 0.05 ശതമാനം ഉയർന്ന് 17,533ലും വ്യാപാരം ആരംഭിച്ചു. നെസ്‌ലെ, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, സിപ്ല, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ ഓഹരികൾ നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയപ്പോൾ എൻടിപിസി, ഏഷ്യൻ പെയിന്റ്‌സ്, അദാനി പോർട്ട്‌സ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ് ഓഹരികൾ പിന്നിലാണ്. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്മോൾ ക്യാപ് സൂചികകൾ 0.2 ശതമാനം വരെ നേട്ടമുണ്ടാക്കി. മേഖലാതലത്തിൽ, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി സൂചികകൾ നേട്ടമുണ്ടാക്കി. അതേസമയം, നിഫ്റ്റി ഐടിയും നിഫ്റ്റി റിയാലിറ്റിയും വ്യാപാരത്തിൽ ഇടഞ്ഞു.

ഡോളറിനെതിരെ ഇന്ത്യൻ രൂപ 10 പൈസ ഉയർന്ന് 79.55 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. മുഹറം പ്രമാണിച്ച് ഇന്നലെ (ഓഗസ്റ്റ് 9) കറൻസി മാർക്കറ്റ് അടച്ചിരുന്നു. തിങ്കളാഴ്ച ഡോളറിനെതിരെ ഇന്ത്യൻ രൂപ ക്ലോസ് ചെയ്തത് 79.65 നിലവാരത്തിലായിരുന്നു. നിഫ്റ്റിയിലെ ഏറ്റവും വലിയ നഷ്ടം അദാനി പോർട്സിന്റേതാണ്. ഓഹരി 2.5 ശതമാനം ഇടിഞ്ഞ് 782 രൂപയായി. ബജാജ് ഫിനാൻസ്, വിപ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയും 1 മുതൽ 2 ശതമാനം വരെ ഇടിഞ്ഞു.

Top