സ്വാതന്ത്ര്യദിനത്തിന് 250രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍

airtel

മുംബെ: സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എയര്‍ടെല്‍. എയര്‍ടെല്‍ പേമെന്റ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 250രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനു പുറമെ ഓരോ മണിക്കൂറിലും 300 പേര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

എയര്‍ടെല്‍ ആപ്പ് ഉപയോഗിച്ച് 399 രൂപയുടെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്. എയര്‍ടെല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഓഫര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ആഗസ്റ്റ് 15 വരെയാണ് ഓഫര്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകുന്നത്.

Top