രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷം ; തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി

തിരുവനന്തപുരം: രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ തലസ്ഥാനത്ത് ആഘോഷിച്ചു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചത്.

ചടങ്ങുകള്‍ പത്തു മിനിട്ട് മാത്രമാണ് നീണ്ടു നിന്ന ചടങ്ങുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. രാജ്യഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷങ്ങള്‍ ലഘൂകരിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ബിഎസ്എഫ്, സ്പെഷല്‍ ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന്‍, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ആംഡ് വിമന്‍ പോലീസ് ബറ്റാലിയന്‍, എന്‍സിസി സീനിയര്‍ ഡിവിഷന്‍ ആര്‍മി (ആണ്‍കുട്ടികള്‍), എന്‍സിസി സീനിയര്‍ ഡിവിഷന്‍ ആര്‍മി (പെണ്‍കുട്ടികള്‍) എന്നിവയുടെ ഓരോ പ്ലാറ്റൂണുകള്‍ പങ്കെടുത്തു.

Top