തിരുവനന്തപുരം: സംസ്ഥാനത്ത് ബോട്ട് ഉടമകള്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ബോട്ട് ഉടമകള്‍ പറഞ്ഞു.
അതേ സമയം, ചെറുമീനുകളെ പിടികൂടുന്ന ബോട്ടുകള്‍ക്കെതിരായ ഫിഷീറസ് വകുപ്പ് സ്വീകരിക്കുന്ന നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയതായാണ് സൂചന. ഡീസലിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്ന ആവശ്യവും ഉടമകള്‍ ഉയര്‍ത്തിയിരുന്നു.
വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഫിഷറീസ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു സമരം നടന്നത്. 3800 ബോട്ടുകളാണ് മത്സ്യബന്ധനം നിര്‍ത്തിവെച്ചിരുന്നത്.
ചെറുമീന്‍ പിടിക്കുന്നതിന് എതിരായ നിയമനടപടി സര്‍ക്കാര്‍ നിര്‍ത്തിവെയ്ക്കുക. ഡീസല്‍ വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ബോട്ട് ഉടമകളും തൊഴിലാളികളും മുന്നോട്ട് വെച്ചിരുന്നത്.