Indainplayer best hockplayer awared hoes to p.r sreejeash

ദില്ലി: ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരത്തിനുള്ള ‘ധ്രുവബത്ര പ്‌ളെയര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷിന്. ഒളിമ്പിക്‌സ് യോഗ്യതയും ലോക ഹോക്കി ലീഗില്‍ വെങ്കല മെഡലും ഉള്‍പ്പെടെ രാജ്യത്തിന് അവിസ്മരണീയ നേട്ടങ്ങള്‍ സമ്മാനിച്ചാണ് മലയാളി ഗോള്‍കീപ്പര്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരമായി മാറിയത്.
എറണാകുളം കിഴക്കമ്പലം സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഹോക്കി ഇന്ത്യ വാര്‍ഷിക പുരസ്‌കാരം നേടുന്ന ആദ്യ മലയാളികൂടിയാണ് ശ്രീജേഷ്. 25 ലക്ഷം രൂപയാണ് പുരസ്‌കാര തുക. ദീപികയാണ് മികച്ച വനിതാ താരം. 2006 മുതല്‍ ഇന്ത്യന്‍ ടീമിലുള്ള ശ്രീജേഷിന്റെ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത്.
ബംഗലൂരുവില്‍ നടന്ന ചടങ്ങില്‍ സഹതാരങ്ങളായ മന്‍പ്രീത് സിങ്, അക്ഷദീപ്, ബിരേന്ദ്ര ലക്ര എന്നിവരെ മറികടന്നാണ് ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരമായത്.

Top