indian suprem court judges

ന്യൂഡല്‍ഹി: നിയമവും സുപ്രീം കോടതിയും രാഷ്ട്രീയത്തില്‍ നിന്നും ക്രിമിനലുകളെ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ ക്രിമിനലുകള്‍ തന്നെ പ്രധാന പങ്കുവഹിക്കുന്നതെങ്ങനെവന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ ചോദിച്ചു.രാജ്യത്തെ വിവിധ മേഖലകളിലുള്ള പുരോഗതി അറിയാന്‍ ഭോപ്പാല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ നടന്ന മൂന്നു ദിവസത്തെ പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഉള്‍പ്പെടുന്ന ജഡ്ജിമാര്‍ തിരഞ്ഞെടുപ്പില്‍ നിന്നും ക്രിമിനല്‍ ഘടകങ്ങളെ ഒഴിവാക്കാന്‍ എന്തു ചെയ്തു എന്ന് മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറേഷിയോട് ചോദിച്ചത്. കൂടാതെ അതിനായി എന്തെല്ലാം നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചു എന്ന് അറിയണമെന്നും ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കിയെന്നും ഭരിക്കുന്ന രാഷ്ട്രിയ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ അനാവശ്യ നേട്ടങ്ങള്‍ ഉണ്ടാകാതെ തടഞ്ഞുമെന്നും ഖുറേഷി മറുപടി നല്‍കി. എല്ലാ സ്ഥാനാര്‍ത്ഥികളും അവരുടെ വിദ്യാഭ്യാസ യോഗ്യതയും പൂര്‍വകാല ക്രിമിനല്‍ പശ്ചാത്തലവും കാണിക്കുന്ന സത്യവാങ്ങ്മൂലം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ നല്‍കണം എന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തുചെയ്തു എന്ന് അറിയണമെന്നും ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ സത്യവാങ്ങ്മുലവും പരിശോധിക്കാനുള്ള ആള്‍ബലം കമ്മിഷനിലെന്നും. തെറ്റായ വിവരങ്ങളാണ് അതില്‍ പറയുന്നതെങ്കില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പരാതി ഉന്നയിക്കാറുണ്ടെന്നുെ അത്തരം കേസുകളില്‍ നടപടി എടുത്തിട്ടുണ്ടെന്നും ഖുറേഷി മറുപടി നല്‍കി.

തിരഞ്ഞെടുപ്പില്‍ അമിതമായി പണം ചിലവാക്കുന്നത് തടയാന്‍ കമ്മിഷന്‍ പരാജയപ്പെടുന്നതെന്താന്ന് ചോദിച്ച ജഡ്ജിമാര്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കി വോട്ടുനേടുന്ന രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് പറയുകയും ചെയ്തു.

Top