ഇന്ത്യ-ജര്‍മ്മനി എയര്‍ ബബിള്‍ ധാരണ റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ താല്‍ക്കാലികമായി റദ്ദാക്കി. ഇരു രാജ്യങ്ങളിലേയും എയര്‍ലൈന്‍സ് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു. എയര്‍ ഇന്ത്യയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസിന് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും ലുഫ്താന്‍സ എയര്‍ലൈന്‍, സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെ നിര്‍ത്തിവെച്ചിരുന്നു. എയര്‍ ഇന്ത്യയും ഡല്‍ഹിയില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.

ഡല്‍ഹി ഫ്രാങ്ക്ഫോര്‍ട്ട് സെക്ടറില്‍ 10 വിമാനങ്ങളും ഡല്‍ഹിക്കും ബംഗളൂരുവിനുമിടയില്‍ രണ്ട് വിമാനങ്ങളും ഒക്ടോബര്‍ 2 വരെ സര്‍വ്വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു.

ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി ലുഫ്താന്‍സ് ചൊവ്വാഴ്ച്ച അറിയിച്ചിരുന്നു. സെപ്തംബര്‍ 20 വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഒക്ടോബറില്‍ സര്‍വ്വീസ് നടത്താനുള്ള അപേക്ഷ നിരസിച്ചതോടെയാണ് നടപടി.

Top