ഇന്ത്യ – വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന് ; പ്രതീക്ഷയില്‍ ആരാധകര്‍

ന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്. ഇന്നത്തെ മത്സരത്തില്‍ 81 റണ്‍സ് കൂടി കണ്ടെത്തനായാല്‍ നായകന്‍ വിരാട് കൊഹ്ലിയെകാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡാണ്.

ഒന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ജയം തുടരാനുറച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. കൊഹ്ലിയും രോഹിത് ശര്‍മയും തകര്‍പ്പന്‍ ഫോമിലാണെന്നത് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്.

ടെസ്റ്റിലും, ആദ്യ ഏക ദിനത്തിലും തോല്‍വിയേറ്റുവാങ്ങിയ വിന്‍ഡീസിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.

Top