ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം; ടീമുകൾ ഇന്ന് പരിശീലനത്തിന് ഇറങ്ങും

ന്ത്യ- ശ്രീലങ്ക ടീമുകൾ ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതൽ നാലുവര ശ്രീലങ്കൻ ടീമും അഞ്ച് മണിമുതൽ എട്ടുവരെ ഇന്ത്യയും പരിശീലനം നടത്തും. ട്വന്റി- ട്വന്റിക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയതിന്റെ
ആത്മവിശ്വാസത്തിലാണ് രോഹിതിന്റെ സംഘം.

നാണക്കേട് ഒഴിവാക്കാൻ ആശ്വാസ ജയമാണ് ശ്രീലങ്കയുടെ ലക്ഷ്യം. കാര്യവട്ടത്ത് ഇത് രണ്ടാം തവണയാണ് ഏകദിന മത്സരം എത്തുന്നത്. ആദ്യം നടന്ന ഏകദിനത്തിൽ വെസ്റ്റ്ഇൻഡീസിനെ ഇന്ത്യ അനായാസം തോൽപ്പിച്ചിരുന്നു. പരമാവധി ടിക്കറ്റുകൾ ഇന്ന് കൊണ്ടു വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ.

ഏകദിനത്തിനെത്തിയ ഇന്ത്യ, ശ്രീലങ്ക ടീമുകൾക്ക് ആവേശകരമായ വരവേൽപ്പാണ് നൽകിയത് . ഞായറാഴ്ച ഒന്നരയ്ക്കാണ് പരമ്പരയിലെ അവസാന ഏകദിനം നടക്കുന്നത്. ആദ്യം വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വന്നത് ക്യാപ്റ്റൻ രോഹിത് ശർമയാണ്. പിന്നാലെ യുസ്വേന്ദ്ര ചഹൽ. വിരാട് കോലി പുറത്തേക്ക് എത്തിയതോടെ വിമാനത്താവളത്തിൽ ആരാധകർ ഇളകിമറിയുകയായിരുന്നു.

Top