ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20; ടീമിനെ പ്രവചിച്ച് രവി ശാസ്‌ത്രി

പിഎൽ ആവേശം കഴിഞ്ഞു, ഇനി ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയാണ് ആരാധകർക്ക് ത്രില്ല് സമ്മാനിക്കാനെത്തുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്‌ക്ക് ജൂൺ 9ന് ദില്ലിയിലാണ് തുടക്കമാവുക. ഐപിഎൽ കഴിഞ്ഞുള്ള ആദ്യ പരമ്പരയാണ് എന്നതിനാൽ മത്സരത്തിലെ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ വലിയ ആകാംക്ഷയാണ്. ഇന്ത്യയുടെ ഇലവൻ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് മുൻ പരിശീലകനും കമൻറേറ്ററുമായ രവി ശാസ്‌ത്രി.

കെ എൽ രാഹുലും റുതുരാജ് ഗെയ്‌ക്‌വാദും ഇന്ത്യൻ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യണം എന്നാണ് രവി ശാസ്‌ത്രിയുടെ നിലപാട്. ഇഷാൻ കിഷനാണ് മൂന്നാം നമ്പറിൽ. ശ്രേയസ് അയ്യരും റിഷഭ് പന്തും ഹാർദിക് പാണ്ഡ്യയും തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഏഴാം നമ്പറിൽ സ്‌പിൻ ഓൾറൗണ്ടർ അക്‌‌സർ പട്ടേലിനെയാണ് ശാസ്‌ത്രി കാണുന്നത്. യുസ്‌വേന്ദ്ര ചാഹലാകണം അക്‌സറിൻറെ സ്‌പിൻ പങ്കാളി എന്നും ശാസ്‌ത്രി പറയുന്നു. ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവർക്കൊപ്പം അർഷ്‌ദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവരിലൊരാളെ പേസറായി കളിപ്പിക്കണം എന്നും ശാസ്‌ത്രി സ്റ്റാർ സ്‌പോർട്‌സിലെ ഷോയിൽ പറഞ്ഞു. ഐപിഎല്ലിൽ ആർസിബിക്കായി ഫിനിഷറുടെ റോളിൽ തിളങ്ങിയ ദിനേശ് കാർത്തിക്കിന് ശാസ്‌ത്രിയുടെ ഇലവനിൽ ഇടമില്ല എന്നത് ശ്രദ്ധേയമാണ്.                                                                                                                                                                ശാസ്‌ത്രിയുടെ സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്/ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍.

Top