ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 107 റൺസ് വിജയലക്ഷ്യം

ക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20-യിൽ ഇന്ത്യക്ക് 107 റൺസിൻ്റെ വിജയലക്ഷ്യം. ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. ഒരു ഘട്ടത്തിൽ 42 റൺസിന് ആറ് വിക്കറ്റ് നഷ്ടമായ ടീമിനെ കേശവ് മഹാരാജാണ് (41) മൂന്നക്കം കടത്തിയത്. മഹാരാജിന് പുറമെ എയ്ഡൻ മാർക്രം 25 റൺസും വെയ്ൻ പാർനെൽ 24 റൺസും നേടി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറിൻ്റെ അവസാന ബോളിൽ ക്യാപ്റ്റൻ തെംബു ബാവുമയെ ക്ലീൻ ബോൾ ചെയ്ത് ദീപക് ചാഹാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും ദീപക് ചാഹറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അക്സർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.

Top