വിമര്‍ശിച്ചവര്‍ക്ക് ഉഗ്രന്‍ മറുപടി നല്‍കി ഹാന്‍ഡ്‌സ്‌കോമ്പിന്റെ പറക്കും ക്യാച്ച്

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ക്യാച്ചുകളിലൂടെ പ്രശസ്തനായ താരമാണ് ഓസീസ് താരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്. ടെസ്റ്റിനിടെ ഹാന്‍ഡ്‌സ്‌കോമ്പ് എടുത്ത രണ്ട് ക്യാച്ചും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹാന്‍ഡ്‌സ്‌കോമ്പ് ആദ്യം എടുത്ത ക്യാച്ച് ശ്രദ്ധിക്കപ്പെട്ടത് വിവാദത്തിലൂടെയാണ്, വിരാട് കൊഹ്‌ലിയെ പുറത്താക്കിയ ആ ക്യാച്ചില്‍ പന്ത് നിലംതൊട്ടോ എന്നതാണ് വിവാദത്തിന് വഴിതുറന്നത്. പക്ഷേ ആ വിവാദത്തിന് ഒരു കൃത്യ മറുപടി എന്നോണം എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ സംശയമേതുമില്ലാതെ ഒരു പറക്കും ക്യാച്ചെടുത്ത് വേരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഹാന്‍ഡ്‌സ്‌കോമ്പ്.

റിഷഭ് പന്തിനെയാണ് ഹാന്‍ഡ്‌സ്‌കോമ്പ് മിന്നും ക്യാച്ചില്‍ പുറത്താക്കിയത്. സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ പന്തിലായിരുന്നു വിക്കറ്റ്. പുറത്താകുമ്പോള്‍ 61 പന്തില്‍ 30 റണ്‍സായിരുന്നു പന്ത് എടുത്തിരുന്നത്. മത്സരത്തില്‍ 146 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടു.

Top