2018ലും കൊഹ്‌ലി തന്നെ താരം; റണ്‍വേട്ടയില്‍ ഹാട്രിക് ചാമ്പ്യനായി കിംഗ് കൊഹ്‌ലി

സിഡ്‌നി: 2018 അവസാനിക്കുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍വേട്ട നടത്തിയ താരം എന്ന നേട്ടം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് സ്വന്തം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കൊഹ്‌ലി ഈ നേട്ടം സ്വന്തമാക്കുന്നത്.

2018 അവസാനിക്കുമ്പോള്‍ 2,653 റണ്‍സാണ് കൊഹ്‌ലിയുടെ സമ്പാദ്യം. 69.81 ശരാശരിയിലാണ് കോലി ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. 160 ആണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 13 മത്സരങ്ങളില്‍ 55 ശരാശരിയില്‍ 1,322 റണ്‍സ് കൊഹ്‌ലി സ്വന്തമാക്കിയത്.

ഇതുമാത്രമല്ല ക്രിക്കറ്റില്‍ നിന്ന് കൊഹ്‌ലി നേട്ടങ്ങള്‍ അനവധി കൊയ്ത വര്‍ഷമാണ് 2018. ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ പതിനായിരം ക്ലബില്‍ ഇടം പിടിച്ചു. ഈ വര്‍ഷം 11 സെഞ്ചുറികളാണ് ഇന്ത്യന്‍ നായകന്‍ അടിച്ചുകൂട്ടിയത്. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ വിജയിച്ചതോടെ 11 വിദേശ ജയങ്ങളുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനും ഒപ്പമെത്തി.

Top