സിഡ്‌നിയിലെ കളിയുടെ പോക്ക് തിരിച്ചറിഞ്ഞു; പൂജാരയ്ക്ക് അഭിനന്ദനവുമായി ഇതിഹാസ താരം

സിഡ്‌നി: മെല്‍ബണിലെ വിജയക്കുതിപ്പ് സിഡ്‌നിയിലും തുടരുന്ന ഇന്ത്യയെ അഭിനന്ദിച്ച് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ രംഗത്ത്.

ട്വിറ്ററിലൂടെയാണ് വോണ്‍ അഭിനന്ദനം നടത്തിയത്. ടെസ്റ്റില്‍ എങ്ങനെ വിജയിക്കണമെന്ന് ചേതേശ്വര്‍ പൂജാര തെളിയിച്ചു. വിദേശത്ത് എങ്ങനെ പരമ്പരജയം നേടണമെന്നതില്‍ യുവതാരങ്ങള്‍ക്ക് പാഠമാണ് ഇന്ത്യയുടെ പ്രകടനമെന്നും വോണ്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയക്ക് ആദ്യദിനത്തെ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കഴിയില്ലെന്നും വോണ്‍ ട്വീറ്റ് ചെയ്തു.

സിഡ്‌നിയില്‍ കളിയില്‍ പൊടിപാറിക്കുകയാണ് ഇന്ത്യ. ഇരട്ട സെഞ്ച്വറിക്കരികെ 193ല്‍ ചേതേശ്വര്‍ പുജാര പുറത്തായി. പൂജാരയെ സ്വന്തം പന്തില്‍ നഥാന്‍ ലിയോണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍ ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോറിലാണ്.

Top