കൊഹ്‌ലി മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്തന്‍ ആകുന്നത് ഇക്കാരണത്താല്‍: ദ്രാവിഡ്

Rahul dravid

മുംബൈ: വിരാട് കൊഹ്‌ലിയെ പുകഴ്ത്തി ഇതിഹാസ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഏങ്ങനെ ഒരുപോലെ മികവ് തെളിയിക്കാമെന്നതിന് ഉദാഹരണമാണ് വിരാടെന്നാണ് ദ്രാവിഡ് പറഞ്ഞത്.

‘എകദിനവും ടി20യും എനിക്കേറെ ഇഷ്ടമാണ്. ക്രിക്കറ്റിലെ മനോഹരമായ ശൈലികളാണ് ഇവ. വിരാട് കൊഹ്‌ലിയെ പോലുള്ള താരങ്ങള്‍ മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്ക് ഉദാഹരമാണെന്നുമാണ്’ ദ്രാവിഡ് പറഞ്ഞത്.

ടെസ്റ്റ് കളിക്കുമ്പോഴാണ് ക്രിക്കറ്റര്‍ എന്ന നിലയില്‍ കൂടുതല്‍ സംതൃപ്തി ലഭിക്കുകയെന്ന് അണ്ടര്‍ 19 താരങ്ങളോട് പറയാറുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ഏറ്റവും കഠിനമായ ക്രിക്കറ്റ് രൂപമാണ് ടെസ്റ്റ്. ടെസ്റ്റ് ക്രിക്കറ്റ് പോലെ മറ്റൊന്നും നിങ്ങളെ പരിക്ഷിക്കില്ല. അഞ്ച് ദിവസം ശാരീരികമായും മാനസികമായും സാങ്കേതികമായും വൈകാരികമായും പരീക്ഷിക്കപ്പെടുകയാണ്. നിങ്ങള്‍ക്ക് നിങ്ങളെ പരീക്ഷിക്കണമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന് അണ്ടര്‍ 19 താരങ്ങളോട് പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top