ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കുമെതിരെ ഓസ്‌ട്രേലിയന്‍ കാണികള്‍ വംശീയാധിക്ഷേപം നടത്തി

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകകര്‍ക്കും നേരെ ഓസിസ് ആരാധകരുടെ വംശീയ അധിക്ഷേപം. മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനങ്ങളിലാണ് വംശീയാധിക്ഷേപം അരങ്ങേറിയത്. എംസിജിയിലെ ഗ്രേറ്റ് സതേണ്‍ സ്റ്റാന്‍ഡിലുണ്ടായിരുന്ന കാണികള്‍ ഇന്ത്യന്‍ ആരാധകരോട് വിസ കാണിക്കാന്‍ ആക്രോശിച്ചു കൊണ്ടാണ് വംശീയാധിക്ഷേപം നടത്തിയത്.

വംശീയമായി അധിക്ഷേപം സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ മെല്‍ബണിലെ കാണികള്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ താക്കീത് നല്‍കി. വംശീയാധിക്ഷേപം സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

മെല്‍ബണിലെ കാണികള്‍ ഇതാദ്യമായല്ല വംശീയാധിക്ഷേപം നടത്തുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2005ലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ പേസര്‍ ആന്ദ്രേ നെല്ലിനെതിരെ വംശീയാധിക്ഷേപം ഉയര്‍ന്നത് വലിയ വിവാദമായിരുന്നു. അന്നും കാണികള്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ താക്കീത് നല്‍കുകയുണ്ടായി.

Top