ഓസിസ് പടയെ അതിശയിപ്പിച്ച് റിഷഭ് പന്തിന്റെ സാഹസിക ചാട്ടം; വീഡിയോ വൈറല്‍

rishabh pant

സിഡ്‌നി: സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ വിജയക്കുതിപ്പിലാണ്. മൈതാനത്ത് മിന്നുന്ന് പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ താരങ്ങളെ കണ്ട് കണ്ണ് മിഴിച്ചിരിക്കുകയാണ് ഓസിസ് പട. അതിനിടയില്‍ കളിക്കളത്തിലെ മിന്നും പ്രകടനത്തിന് പുറമേ വിശ്രമ വേളയിലും ഓസിസുകാരെ അതിശയിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്.

പ്രശസ്ത ഡബ്ലു ഡബ്ലു ഇ(WWE) താരം ഷോണ്‍ മൈക്കിള്‍സിന്റെ വിഖ്യാത ‘കിക്ക് അപ്പ്’ മൂവ് അനുകരിച്ചാണ് പന്ത് ഓസിസുകാരെ ഞെട്ടിച്ചത്. രണ്ടാം ദിനം കുടിവെള്ളത്തിന് പിരിഞ്ഞപ്പോഴായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തതോടെ വൈറലായി. കൈകുത്തിയുയര്‍ന്ന് വായുവില്‍ നിവരുന്നതാണ് ഈ ചാട്ടം ഇംഗ്ലണ്ട് പര്യടനത്തിനിടയിലും പന്തിന്റെ ഈ അഭ്യാസപ്രകടനം വാര്‍ത്തയായിരുന്നു.


ഓസിസ് പര്യടനത്തിലുടനീളം ബാറ്റുകൊണ്ട് പന്ത് തിളങ്ങിയിരുന്നു. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറി നേടിയ പന്ത് പുറത്താകാതെ 159 റണ്‍സെടുത്തു. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പന്ത് ഏഴാം വിക്കറ്റില്‍ 204 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതാണ് ഇന്ത്യയെ ഏഴിന് 622 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

Top