ആരാധകരെ കൈയ്യിലെടുത്ത് കുഞ്ഞ് ബൂംമ്ര; ഓസിസ് ബാലന്റെ വീഡിയോ വൈറല്‍

സിഡ്‌നി: തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ആരാധകരെ കൈയ്യിലെടുത്ത ഇന്ത്യയുടെ സൂപ്പര്‍ താരമാണ് പേസര്‍ ജസ്പ്രീത് ബൂംമ്ര. ഇന്ത്യ ചരിത്ര വിജയം നേടിയ ഓസിസ് പരമ്പരയിലും മിന്നുന്ന പ്രകടനമാണ് താരം കഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഓസിസ് ആരാധകരെയും ബുംറ കൈയ്യിലെടുത്തിരുന്നു.

ഇപ്പോളിതാ വ്യത്യസ്ത ആക്ഷനില്‍ പന്തെറിയുന്ന ബൂംമ്രയെ അനുകരി ഒരു ഓസിസ് ബാലന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആ കുഞ്ഞു ബൂംമ്ര’യുടെ ഓട്ടവും പന്തെറിയുമ്പോള്‍ തലയുടെ പൊസിഷനും ചലനങ്ങളുമെല്ലാം ബൂംമ്രയ്ക്ക് സമാനമാണ്.

നിങ്ങളുടെ വലിയ പരമ്പര ജയത്തിന്റെ ഏക പ്രശ്നം, അടുത്ത തലമുറയിലെ ഓസീസ് പേസര്‍മാരെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണെന്ന അടി കുറിപ്പോടെ മൈക്കല്‍ കര്‍ട്ടിന്‍ എന്നയാളാണ് ട്വിറ്ററിലാണ് ഈ ബാലന്റെ വീഡിയോ പങ്കുവെച്ചത്.
ആരാധകരെ കൈയ്യിലെടുത്ത് കുഞ്ഞ് ബൂംമ്ര; ഓസിസ് ബാലന്റെ വീഡിയോ വൈറല്‍

Top