കൊഹ്‌ലിയല്ല ധോണിയാണ് ഇന്ത്യയുടെ മികച്ച നായകന്‍; ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും പറയുന്നു

സിഡ്‌നി: കളിക്കളത്തില്‍ വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ നായകനായിരുന്നു എംഎസ് ധോണി. എന്നാല്‍ രണ്ട് ലോകകപ്പ് കിരീടം നേടിയിട്ടും എംഎസ് ധോണിയെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെന്ന് വിശേഷിപ്പിക്കാത്തവരുണ്ട്. പലരുടെയും കണ്ണില്‍ ദാദയും കൊഹ്‌ലിയുമാണ് മികച്ച നായകന്‍.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും ധോണിയാണ് മികച്ച നായകന്‍ എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ഒരു ചാറ്റ് ഷോയിലായിരുന്നു താരങ്ങളുടെ പ്രതികരണം.
എം എസ് ധോണിയാണ് മികച്ച നായകന്‍. കാരണം, ധോണിയുടെ കീഴിലായിരുന്നു തന്റെ അരങ്ങേറ്റം. അത് ഗംഭീരമാകുകയും ചെയ്തു പാണ്ഡ്യ ഷോയില്‍ പ്രതികരിച്ചു. ധോണിയുടെ നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ കെ എല്‍ രാഹുലിനും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല.

എന്നാല്‍ നിലവിലെ നായകന്‍ വിരാട് കൊഹ്‌ലിയെ കുറിച്ച് രാഹുലിന് വ്യത്യസ്തമായ ഒരു അഭിപ്രായം പറയാനുണ്ടായിരുന്നു. വിശ്രമമില്ലാത്ത മനുഷ്യനാണ് കൊഹ്‌ലിയെന്നും എപ്പോഴും ജോലി ചെയ്യുക മാത്രമാണ് അദേഹത്തിന്റെ അജണ്ടയിലുള്ളതെന്നും രാഹുല്‍ പറഞ്ഞു.

Top