ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പര; ഇന്ന് നിർണായക മത്സരം

ന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിർണായക മൂന്നാം മത്സരം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയ തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസീസ് പേസാക്രമണത്തിൽ മുങ്ങി. സി എസ് കെയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലനം കാണാൻ മുൻ നായകൻ എം എസ് ധോണിയും ഉണ്ടായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായകനാണ് ധോണി. അദ്ദേഹം ഇന്ത്യയുടെ ഡഗ് ഔട്ടിൽ ഇരിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചെന്നൈ സൂപ്പർ കിംഗ്‌സും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

Top