incredible comeback of the misbah ul hagin of pakisthan test cricket team captain

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്ന പാക്കിസ്ഥാന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന്റെ അവിശ്വസ്‌നീയ തിരിച്ചുവരവ്.

വ്യാഴാഴ്ച നടന്ന ഹംങ്ക് ഹോംഗ് ജാഗ്വേഷ്‌സിനെതിരായ ഹോങ്കോംഗ് ലീഗ് മത്സരത്തിലാണ് നായകന്റെ അത്ഭുതപ്രകടനം.ഹോങ്കോംഗ് ഐലന്‍ഡിന് വേണ്ടി കളിക്കുന്ന മിസബ് രണ്ടു ഓവറില്‍ തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ പറത്തി അതിവേഗ അര്‍ധ സെഞ്ചുറി നേടികയായിരുന്നു.

ഇമ്രാന്‍ ആരിഫിന്റെ 19ാം ഓവറിലെ അവസാന രണ്ടു പന്തും മിസബ് അതിര്‍ത്തിക്ക് മുകളിലൂടെ പായിച്ചു. ആഷ്‌ലി കാഡി എറിഞ്ഞ അവസാന ഓവറിലെ നാല് പന്തുകളും മിസ്ബ സിക്‌സറിന് പായിക്കുകയായിരുന്നു.

ഏഴ് സിക്‌സും നാല് ഫോറും ഉള്‍പ്പെട്ട ഇന്നിംഗ്‌സില്‍ മിസ്ബ അടിച്ചുകൂട്ടിയത് 37 പന്തില്‍ 82 റണ്‍സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് ഐലന്‍ഡ് ആറ് വിക്കറ്റിന് 216 റണ്‍സ് നേടി വിജയിക്കുകയായിരുന്നു.

ഹംങ്ക് ഹോംഗ് ജാഗ്വേഷ്‌സിന്റെ ഇന്നിംഗ്‌സ് 183/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

Top