ലോകത്ത് കൊവിഡ് ബാധിതര്‍ കൂടുന്നു; രോഗം ബാധിച്ചത് 9,353,735 പേര്‍ക്ക്

ന്യൂഡല്‍ഹി: ലോകത്ത് 9,353,735 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കണക്കുകള്‍. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 479,805 കവിഞ്ഞു. ബ്രസീലില്‍ 24 മണിക്കൂറിനിടെ ആയിരത്തില്‍ അധികംപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,000 കടന്നിട്ടുണ്ട്. രാജ്യത്ത് 1,151,479 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയില്‍ 24 മണിക്കൂറിനിടെ 4500 ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ദക്ഷിണാഫ്രിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 106,108 ത്തോളമായി. അതേസമയം ജൂലൈ നാല് മുതല്‍ ബ്രിട്ടനില്‍ ജനജീവിതം സാധാരണ നിലയിലേക്കാകും. സാമൂഹ്യ അകലം രണ്ടു മീറ്ററില്‍ നിന്നും ഒരു മീറ്ററായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top