Increased security chief pinaray Vijayan

pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കി. നിലവിലുള്ള എസ്‌കോര്‍ട്ട് പോലീസിനു പുറമേ നാല് കമാന്‍ഡോകളെകൂടി സുരക്ഷയ്ക്കായ് നിയോഗിച്ചു.

മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടണമെന്ന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളില്‍ കമാന്‍ഡോ സംഘം അദ്ദേഹത്തെ അനുഗമിക്കും.

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സ്ഥാനമേറ്റെടുത്ത സമയത്ത് ഇപ്പോള്‍ അധികമായി നല്‍കുന്ന നാല് കമാന്‍ഡോകള്‍ സുരക്ഷക്കായി ഉണ്ടായിരുന്നു. പക്ഷെ സുരക്ഷ കുറക്കണമെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തതോടെ പിന്‍വലിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉണ്ടായ വധ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ വര്‍ധന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി രണ്ട് പോലീസുകാരെ നിയോഗിച്ചു.

Top