ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതി താരിഫ് ഉയർത്താൻ ഒരുങ്ങി ഇന്ത്യ

cargo

ന്യൂ ഡൽഹി: ഇലക്ട്രോണിക്സ്- ആശയവിനിമയ ഉത്പന്നങ്ങളുടെ ഇറക്കുമതി താരിഫ് നിരക്കുകൾ ഉയർത്താൻ ഒരുങ്ങി ഇന്ത്യ. ഇറക്കുമതി വെട്ടികുറയ്ക്കാനും രൂപയുടെ മൂല്യം ഇടിയുന്നതിന്റെ പരിണിത ഫലങ്ങൾ കുറയ്ക്കാനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു നീക്കം.

ഈ രണ്ടു ആഴ്ചകൾക്കിടയിൽ ഇത് രണ്ടാം തവണയാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാവുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ന്യൂ ഡൽഹി അറിയിച്ചത്. അനാവശ്യ ഇറക്കുമതികൾ കുറയ്ക്കുന്നതിനായിയാണ് ഇത്തരത്തിൽ താരിഫുകൾ ഉയർത്താൻ തീരുമാനിക്കുന്നത്. ഏറ്റവും പുതിയ താരിഫ് ഉയർച്ചകൾ യു. എസ്, ചൈന പോലെയുള്ള രാജ്യങ്ങളുടെ വ്യാപാര സംഘർഷങ്ങളെ ഉയർത്തിയിട്ടുണ്ട്. ഇത് കൂടാതെ സിസ്കോ സിസ്റ്റംസ് ഇങ്ക്, ഹുവായി ടെക്നോളോജിസ് കോ.,എറിക്സൺ, നോക്കിയ, സാംസങ് ഇലക്ട്രോണിക്സ് തുടങ്ങിയവയെ ഈ നീക്കം വലിയ തോതിൽ തന്നെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് മൊബൈൽ ഫോണുകൾ, ടെലിവിഷൻ പോലെയുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് ഏറ്റവും ഉയർന്ന ഇറക്കുമതി നികുതികൾ ഏർപ്പെടുത്തിയത്.

ഇതിനു ശേഷം ഫെബ്രുവരിയിലെ ബഡ്ജറ്റിൽ, സൺ ഗ്ലാസ്സുകൾ, ജ്യൂസുകൾ, വണ്ടിയുടെ ഭാഗങ്ങൾ എന്നിങ്ങനെ 40-ഓളം സാധനങ്ങൾക്ക് നികുതി കൂട്ടിയിരുന്നു.

Top