വില വര്‍ദ്ധനവ്; ഉള്ളി വിലയില്‍ ഇടപെടണം, ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ഉള്ളി വിലയില്‍ ഉണ്ടായ അമിത വര്‍ദ്ധനയില്‍ ഹൈക്കോടതി ഇടപെടണമെന്ന ആവശ്യവുമായി ഹര്‍ജി. പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അഡ്വ. മനു റോയി ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിരുന്നു ഇദ്ദേഹം.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില വര്‍ദ്ധന തടയാന്‍ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നാതാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. വില വര്‍ദ്ധനവ് സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയുണ്ടാകുന്നില്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളത്.

Top