രാജ്യത്തെ ഇറക്കുമതിയിലും കയറ്റുമതിയിലും ഉയര്‍ച്ച ; വിദേശവ്യാപാരക്കമ്മി കുത്തനെ കൂടി

ന്യൂഡല്‍ഹി: രാജ്യത്തെ ഇറക്കുമതിയിലും കയറ്റുമതിയിലും ഉയര്‍ച്ച.

ഇറക്കുമതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലേക്കാള്‍ 21 ശതമാനം കൂടി 3,546 കോടി ഡോളര്‍ ആയപ്പോള്‍, കയറ്റുമതി 10.3 ശതമാനം ഉയര്‍ന്ന് 2,381 കോടി ഡോളറിലെത്തി.

സ്വര്‍ണത്തിന്റെ ഇറക്കുമതിയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലേക്കാള്‍ 69 ശതമാനം കൂടി 118 കോടി ഡോളറിന്റെതായി, എണ്ണയുടെ ഇറക്കുമതി ചെലവ് 14.2 ശതമാനം കൂടി 775 കോടിയിലുമെത്തി.

കയറ്റുമതി വളര്‍ച്ച നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

പ്രധാനമായും പെട്രോളിയം ഉല്‍പന്നങ്ങള്‍, എന്‍ജിനിയറിങ് ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയാണു നേട്ടത്തിനു പിന്നില്‍.

ഇറക്കുമതി ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസമായ വിദേശവ്യാപാരക്കമ്മി 2016 ഓഗസ്റ്റില്‍ ഏകദേശം 50,050 കോടി രൂപ ആയിരുന്നതാണ് ഇക്കുറി 74,500 കോടി രൂപയായി ഉയര്‍ന്നത്.

Top