സൗദിയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ജിദ്ദ: സൗദിയില്‍ വീണ്ടും പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇന്ന് 1,047 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 847 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. പുതുതായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ 14 ആണ്. റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ പുതുതായി സ്ഥിരീകരിച്ചത്. 326 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,35,027. ആകെ രോഗമുക്തരുടെ എണ്ണം 4,19,761. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,188 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,078 ആയി. ഇവരില്‍ 1,384 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമാണ്.

Top