സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇന്നലെ 514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുള്‍പ്പടെ 594 കേസുകളാണ് രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് കേരളത്തില്‍ മൂന്ന് മരണവും രാജ്യത്താകെ ആറ് മരണവും രേഖപ്പെടുത്തി. നിലവില്‍ 2341 ആക്ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. രാജ്യത്ത് 2669 ആക്ടീവ് കേസുകള്‍ ഉണ്ട്.

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ജാഗ്രത വേണമെന്ന് സംസ്ഥാനം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒമിക്രോണും ഉപവകഭേദമായ ജെഎന്‍1 ഉം ആണ് കേരളത്തില്‍ പടരുന്നത്. ശ്വാസകോശ രോഗങ്ങളുമായാണ് കൂടുതല്‍ രോഗികളും ആശുപത്രിയില്‍ എത്തുന്നത്. പ്രായമായവരും മറ്റുള്ള അസുഖങ്ങള്‍ ഉള്ളവരും മാസ്‌കടക്കം മുന്‍കരുതല്‍ എടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്‍പ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. സൗകര്യങ്ങള്‍ ഉള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പരിശോധന നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. കൊവിഡ് നിരീക്ഷണം ശക്തമാക്കണം എന്ന് കേന്ദ്രം അറിയിച്ചു. ആശുപത്രികളില്‍ മൂന്നുമാസം കൂടുമ്പോള്‍ മോക്ക് ഡ്രിലുകള്‍ നടത്തണമെന്നും നിലവില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും യോ?ഗത്തിനു ശേഷം കേന്ദ്രം അറിയിച്ചു.

Top