ഇന്ത്യയിൽ കറൻസി നോട്ടുകളുടെ പ്രചാരത്തിൽ വർധന

ന്ത്യയിൽ കറൻസി നോട്ടുകളുടെ പ്രചാരം കുത്തനെ കൂടിയെന്ന് റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ പ്രചാരത്തിലുളള മൊത്തം കറൻസി നോട്ടുകളുടെ മൂല്യം 13 ശതമാനം വർധിച്ചു. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ് പ്രസ്തുത വിവരങ്ങളുളളത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2020 മാർച്ച് 31 ലെ 24,47,312 കോടി രൂപയിൽ നിന്ന് പ്രചാരത്തിലുളള കറൻസി നോട്ടുകളുടെ മൂല്യം 2021 ജനുവരി ഒന്നായപ്പോഴേക്കും 3,23,003 കോടി അഥവാ 13.2 ശതമാനം വർധിച്ച് 27,70,315 കോടി രൂപയായി.

Top