സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്; ഒരു പവന് 43,720 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43,720 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5,465 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു ഇന്നലത്തെ സ്വര്‍ണവില.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 43,640 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയാണ്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത് ഉയര്‍ച്ചയിലാണ്. ട്രോയ് ഔണ്‍സിന് 1.37 ഡോളര്‍ ഉയര്‍ന്ന് 1,913.83 നിലവാരത്തിലാണ് സ്വര്‍ണവില. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 76.20 രൂപയാണ് വില നിലവാരം.

Top