സ്വർണവിലയിൽ വർധന; ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 38,000 രൂപയായി. ഗ്രാമിന് 35 രൂപ വർധിച്ച് 4,750 രൂപയായി. ഓഗസ്റ്റ് ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 37,680 രൂപയായിരുന്നു അന്നത്തെ വില. ഓഗസ്റ്റ് രണ്ടിന് വില ഉയർന്നെങ്കിലും ഓഗസ്റ്റ് മൂന്നിന് വില കുറഞ്ഞിരുന്നു. രണ്ടാഴ്ച്ചക്കിടെ സ്വർണവില 1000 രൂപയോളം കൂടിയിരുന്നു.

Top