സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധന

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കും. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്.

ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് കൂടിയ നിരക്ക് ഈടാക്കുക.

താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു.എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.

Top