മുന്‍നിര സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റായ ഫെയ്‌സ്ബുക്കില്‍ കൗമാരക്കാരുടെയും യുവാക്കളുടെയും എണ്ണം കുറയുന്നു. പകരം പ്രായമായവര്‍ക്കിടയില്‍ ഫെയ്‌സ്ബുക്കിന് പ്രീതി വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട്.
2018 ല്‍ ബ്രിട്ടനിലെ 12 വയസിനും 17 വയസിനും ഇടയിലുള്ള സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 22 ലക്ഷമാവുമെന്നും 18 നും 24 നും ഇടയിലുള്ള സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 45 ലക്ഷമായി ചുരുങ്ങുമെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇമാര്‍ക്കറ്റര്‍ പുറത്തുവിടുന്ന കണക്കുകളില്‍ പറയുന്നത്. 2017ല്‍ നിന്നും ഏഴ് ലക്ഷം പേരുടെ കുറവും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.
സ്‌നാപ്ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയാ ആപ്പുകളിലേക്ക് യുവാക്കള്‍ ആകൃഷ്ടരാവുന്നതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.


