രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വൻ വര്‍ധന. 21,880 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 60 മരണവും സ്ഥിരീകരിച്ചു.

ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 43,847,065 ആയി ഉയര്‍ന്നു. 21,219 പേര്‍ രോഗമുക്തി നേടി. സുഖം പ്രാപിച്ചവരുടെ എണ്ണം 43,171,653 ആയി. അതേസമയം വാക്സിനേഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ 3.7 ദശലക്ഷത്തിലധികം ഡോസുകള്‍ നല്‍കിക്കഴിഞ്ഞു. ദേശീയ വാക്സിനേഷന്‍ കവറേജ് 2.01 ബില്യണിലധികമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 16ന് ആരംഭിച്ച വാക്സിനേഷന്‍ ഡ്രൈവ് ജൂലൈ 17ന് ചരിത്രപരമായ 2 ബില്യണ്‍ കടന്നിരുന്നു. വെറും 18 മാസം കൊണ്ടാണ് രാജ്യം ഈ നേട്ടം കരസ്ഥമാക്കിയത്.

Top