ഇന്ത്യയിൽ സ്ത്രീകൾക്കിടയിലെ കാൻസർ ബാധിതരുടെ എണ്ണത്തിൽ വർധന; ആരോഗ്യ മന്ത്രാലയം

ദില്ലി : ഇന്ത്യയിൽ സ്ത്രീകൾക്കിടയിലെ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 2019 ൽ 6,95,072 ആയിരുന്നു രോഗബാധിതരുടെ എണ്ണമെങ്കിൽ 2021 ആകുമ്പോഴേക്കും അത് 730771 ആയി കൂടി. ഏറ്റവും കൂടുതൽ പേരെ ബാധിച്ചത് സ്തനാർബുദമാണ്. രണ്ടാമതായി തൊണ്ടയിൽ പടരുന്ന കാൻസറും.

കേരളത്തിലും സ്തനാർബുദം ഒരു വെല്ലുവിളിയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പാർലമെന്റിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സാനിറ്ററി നാപ്കിന്റെ ഉപയോഗം കാൻസറിന് കാരണമാകുമോ എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ല എന്നും മറുപടിയിൽ വ്യക്തമാക്കി.

Top